muneer

വർക്കല:റോഡരുകിലെ ഓടയിൽവീണ് യുവാവ് മരിച്ച നിലയിൽ.കുരയ്ക്കണ്ണി തേരകുളം ഒ.എച്ച്.എസ് മൻസിലിൽ താജുദ്ദീന്റെ മകൻ മുനീറുദ്ദീൻ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.ഇയാളുടെ ബൈക്ക് റോഡരുകിലുണ്ടായിരുന്നു.ഓടയിലെ കോൺക്രീറ്റ് സ്ലാബിലടിച്ച് തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു.തിങ്കളാഴ്ച രാത്രിയിൽ വീട്ടിലെത്തിയ ശേഷം മൊബൈൽ ഫോൺ കാണാനില്ലെന്നും അന്വേഷിച്ചു വരാമെന്നും വീട്ടുകാരോട് പറഞ്ഞിട്ട് പോയതാണ്.ഓടയ്ക്ക് മുകളിലെ കോൺക്രീറ്റ് കുറ്റിയിലിരുന്ന ഇയാൾ മറിഞ്ഞു വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അസീനയാണ് ഭാര്യ.രണ്ട് മക്കൾ .