saha

വെഞ്ഞാറമൂട്: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വാമനപുരം കൈലാസത്ത്കുന്ന്, കൈലാസത്ത്കുന്ന് വീട്ടിൽ സഹദേവൻ (85) ആണ് മരിച്ചത്.കഴിഞ്ഞ 2 ന് ഉച്ചയ്ക്ക് 1.30 ന് അമ്പലംമുക്ക് ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. വീട്ടിൽ നിന്നും ജംഗ്ഷനിലെ കടയിലേക്ക് വരും വഴി കുത്തിറക്കത്തിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോ മറിയുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.പരേതയായ സരസ്വതിയാണ് ഭാര്യ, സുനിൽകുമാർ മകനും കുമാരി മരുമകളുമാണ്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.