pinarayi-vijayan

തിരുവനന്തപുരം: 12 ദിവസം നീളുന്ന യൂറോപ്യൻ പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്ര തിരിക്കും. ഇന്നലെ വൈകിട്ട് കൊച്ചിയിലേക്ക് പോയ മുഖ്യമന്ത്രി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു രാവിലെ 10.30 നാണ് പുറപ്പെടുക. ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 13ന് നടക്കുന്ന പുനർനിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗികരിൽ ഒരാളാണ് മുഖ്യമന്ത്റി. 14ന് സ്വി​റ്റ്സർലാൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറൽ കൗൺസിലർ ഗൈ പാർമീലിനുമായി കൂടിക്കാഴ്ച. 17ന് ലണ്ടൻ സ്​റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്​റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. 19 ന് അദ്ദേഹം തിരിച്ചെത്തും.