rali

പാറശാല: കെ.എസ്.ഇ.ബി യുടെ സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി പാറശാല സബ്ഡിവിഷന്റെ നേതൃത്വത്തിൽ സുരക്ഷാ പ്രചാരണ റാലി സംഘടിപ്പിച്ചു. സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രചാരണ റാലി പാറശാല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാർ കാട്ടാക്കട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മോസസ് രാജ് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. കെ.എസ്.ഇ.ബിയുടെ പാറശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ ശശാങ്കൻ, അസിസ്റ്റൻറ് എൻജിനിയർമാരായ സനൽകുമാർ സുഗതൻ, ജയകുമാർ, റെജിഫ്രാൻസിസ്‌ എന്നിവർ പങ്കെടുത്തു. കെ.എസ്.ഇ.ബിയുടെ പാറശാല ഓഫീസ് അങ്കണത്തിൽ നിന്നു ആരംഭിച്ച സുരക്ഷാ റാലിയിൽ പാറശാല, വെള്ളറട, കുന്നത്തുകാൽ, ഉച്ചക്കട എന്നീ സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പാറശാല ഗാന്ധിപാർക്കിൽ എത്തിയ റാലി ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി സുരക്ഷാ പ്രതിജ്ഞയും നടത്തിയതിനെ തുടർന്ന് സമാപിച്ചു.