result

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വി‌ജയം 98.11 ശതമാനമായി കുതിച്ചുയരുകയും സി.ബി.എസ്.ഇ,ഐ.സി.എസ്..ഇ പത്താം ക്ലാസ് പരീക്ഷ പാസായവരിൽ നല്ലൊരു വിഭാഗം പേർ സ്റ്റേറ്റ് സിലബസിൽ ചേർന്ന് തുടർന്ന് പഠിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്തത് സംസ്ഥാന ഹയർ സെക്കൻഡറി കോഴ്സുകളിലെ പ്രവേശനത്തിൽ കടുത്ത മത്സരത്തിന് ഇടയാക്കും .പ്രത്യേകിച്ച് സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ.

ഹയർ സെക്കൻഡറി പ്ലസ് വണ്ണിന് സംസ്ഥാനത്ത് 3.6 ലക്ഷത്തിൽപ്പരം സീറ്റുകൾ നിലവിലുണ്ട്. ഇതിൽ കാൽ ലക്ഷത്തോളം സീറ്റുകൾ കഴിഞ്ഞ വർഷം ഒഴിഞ്ഞു കിടന്നപ്പോഴും, മലബാർ മേഖലയിൽ ഉൾപ്പെടെ ഇഷ്ടപ്പെട്ട സീറ്റുകൾക്കായി നിരവധി കുട്ടികൾ നെട്ടോട്ടം ഒാടേണ്ടിവന്നു. ഈ സാഹചര്യത്തിൽ അത്തരം മേഖലകളിലെങ്കിലും അടുത്ത പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ ബാച്ചുകളും കോഴ്സുകളും അനുവദിക്കേണ്ടി വരും.

പത്താം ക്ളാസ് കഴിഞ്ഞവർക്ക് ഉപരി പഠനത്തിന് ഹയർ സെക്കൻഡറി.വൊക്കേഷണൽ ഹയർ സെക്കൻഡറി,​ടെക്നിക്കൽ ഹയർ സെക്കൻഡറി,​ പോളി ടെക്നിക്,​ഐ.ടി.ഐ കോഴ്സുകളിലായി ആകെ 4,​67,​246 സീറ്റാണുള്ളത്.ഇക്കൊല്ലം എസ്.എസ് എൽ.സി പരീക്ഷ പാസായത് 4,​26,​513 പേരാണ്.സി.ബി.എസ്..ഇ,​ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും മുൻ കൊല്ലങ്ങളെ അപേക്ഷിച്ച് നേരത്തേ വന്നതിനാൽ ഇത്തവണ ആ വിഭാഗങ്ങളിൽ നിന്ന് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധന പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം 42 ,​864 പേരാണ് ഇത്തരത്തിൽ അപേക്ഷിച്ചത്- സി.ബി.എസ്.ഇയിൽ നിന്ന് 38,​985 പേരും.ഐ.സി.എസ്.ഇയിൽ നിന്ന് 3829 പേരും.ഇത്തവണ ഇവരുടെ എണ്ണം 75,​000 വരെയായി ഉയർന്നേക്കും. അതോടെ ഉപരിപഠനത്തിനുള്ള അപേക്ഷകരുടെ എണ്ണം 5 ലക്ഷം കവിയും.

നിലവിലെ സീറ്റുകൾ: :

*ഹയർ സെക്കൻഡറി-

മെരിറ്റ് സീറ്റ്-(സർക്കാർ,​ എയ്ഡഡ്)​.

സയൻസ്-1,​20,​400

ഹ്യൂമാനിറ്റീസ്-52,​577

കോമേഴ്സ്-72,​915.

ആകെ-2,​45,​892

നോൺ മെരിറ്റ് സീറ്റ് (എയ്ഡഡ്)​

മാനേജ്മെന്റ്-38,​799

കമ്മ്യൂണിറ്രി-21,​459.

അൺ എയ്ഡഡ്-55,​613

ആകെ-1,​15,​871

* വി,​എച്ച്.എസ്.ഇ

സർക്കാർ സ്കൂൾ-261

എയ്ഡഡ് സ്കൂൾ- 128

ആകെ സീറ്ര്- 389

* ടെക്നിക്കൽ ഹയർ സെക്കൻഡറി(ഐ.എച്ച്.ആർ.ഡി)​

ആകെ സ്കൂളുകൾ-15

ആകെ സീറ്ര്-2170

* പോളി ടെക്നിക്

സർക്കാർ-45

എയ്ഡഡ്-6

അൺ എയ്ഡഡ്- 23

ആകെ സീറ്ര്-19,​107

* ഐ.ടി.ഐ

സർക്കാർ-99

സീറ്ര്-27,​726

സ്വകാര്യം- 294

സീറ്റ്- 26,​840

എസ്.സി-44

സീറ്റ്- 2100

എസ്.ടി-2

സീറ്റ്- 42