ചിറയിൻകീഴ്: സഭവിള ശ്രീനാരായണ ആശ്രമത്തിലെ പ്രതിഷ്ഠാവാർഷിക ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. വിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. 80 വയസു തികഞ്ഞ 10 ശാഖാ അംഗങ്ങളെ ആദരിക്കൽ യോഗം ഡയറക്ടർ ബോർഡ് അംഗം അഴൂർ ബിജുവും മൈക്രോ യൂണിറ്റുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്കുള്ള ധനസഹായ വിതരണം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും ഡോ. രേവതി, ഡോ. കാർത്തിക, ഡോ. സൗമ്യ, ഷിബിത, ലക്ഷ്മി എന്നിവരെ ആദരിക്കൽ ചിറയിൻകീഴ് യൂണിയൻ കൗൺസിലർ ഡോ. ഡി. ജയലാലും നിർവഹിച്ചു. ചടങ്ങിൽ ആശ്രമ തന്ത്രി ഗുരുകൃപ ബിജു പോറ്റിയെ ആദരിച്ചു. യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, വനിത യൂണിയൻ പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത, ശാഖാ വനിതാ പ്രസിഡന്റ് ഗീതാ സിദ്ധാർത്ഥ്, സെക്രട്ടറി ഷീലാ സോമൻ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് രാജീവ്, സെക്രട്ടറി സജീവ് എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഷീജാ സുധീശൻ സ്വാഗതവും സെക്രട്ടറി ഡി. ജയതിലകൻ നന്ദിയും പറഞ്ഞു.