ബാർബഡോസ് : ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്ടനായി കിസ് ഗെയ്ലിനെ നിയമിച്ചു. ജാസൺ ഹോൾഡറാണ് ക്യാപ്ടൻ. 39 കാരനും മുൻ ക്യാപ്ടനുമായ ക്രിസ് ഗെയ്ലിന്റെ അഞ്ചാമത്തെ ലോകകപ്പാണിത്.
മോറിസ് ലോകകപ്പിന്
ജോഹന്നാസ് ബർഗ് : പരിക്കേറ്റ പേസർ അൻറിച്ച് നോർട്ടേയ്ക്ക് പകരം ക്രിസ് മോറിസിനെ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടുത്തി. നെറ്റ് പ്രാക്ടീസിനിടെ നോർട്ടേയുടെ വലതുകൈയിലെ തള്ളവിരലിന് പരിക്കേൽക്കുകയായിരുന്നു. 32 കാരനായ മോറിസ് ഒരു വർഷത്തിലേറെയായി അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മികവ് കാട്ടിയിരുന്നു.
സെയ്‌മോർ നഴ്സ് അന്തരിച്ചു
ജമൈക്ക : മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ സെയ്‌മോർ നഴ്സ് അന്തരിച്ചു. 85 വയസായിരുന്നു. 1960 നും 69 നും ഇടയിൽ 29 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ആറ് സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളുമടക്കം 2523 റൺസ് നേടിയിട്ടുണ്ട്.