manchester-city-vincent-k
manchester city vincent kompany

. ലെസ്റ്ററിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഒന്നാംസ്ഥാനത്ത്.

. ലെസ്റ്ററിനെതിരെ വിജയം നൽകിയത് നായകൻ വിൻസന്റ് കൊമ്പനിയുടെ ഗോൾ

1-0

ലണ്ടൻ : ഒറ്റ ഗോളിന് ലെസ്റ്റർ സിറ്റിയെ തറപറ്റിച്ച് മാഞ്ചസ്റ്റർസിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ വീണ്ടും ഒന്നാംസ്ഥനത്തെത്തിയതോടെ കിരീട ജേതാക്കൾ ആരാകുമെന്നറിയാൻ അടുത്ത ഞായറാഴ്ചത്തെ അവസാന മത്സരങ്ങൾ വരെ കാത്തിരിക്കണം. കഴിഞ്ഞരാത്രി മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തി ഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ വിൻസന്റ് കൊമ്പനിയാണ് സിറ്റിക്കുവേണ്ടി വിജയഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിട്ടിലായിരുന്നു കാെമ്പനിയുടെ അത്യുജ്ജ്വല ലോംഗ് റേഞ്ചർ ഗോൾ.

95-94

. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 37 മത്സരങ്ങളിൽനിന്ന് 95 പോയിന്റായി.

. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 94 പോയിന്റാണുള്ളത്.

. കഴിഞ്ഞ രണ്ടുമാസത്തോളമായി ലീഗിലെഒന്നാംസ്ഥാനത്ത് സിറ്റിയും ലിവർ പൂളും ഒളിച്ചുകളിയാണ്.

. സീസണിലെ അവസാന മത്സരത്തോടെ മാത്രമേ ആരാണ് അന്തിമ വിജയി എന്ന് അറിയാൻ കഴിയൂ.

കൊമ്പനാണീ കൊമ്പനി

11 കൊല്ലമായി മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായത്തിലെ നിറസാന്നിദ്ധ്യമാണ് വിൻസന്റ് കൊമ്പനിയെന്ന ബെൽജിയം കാരൻ. കരുത്തുറ്റ സെന്റർ ബാക്ക്. മദ്ധ്യനിരയിലേക്ക് കയറി പാസുനൽകാനും മിടുക്കൻ. അപാരമായ നായക ശേഷി 264 മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. തന്റെ കരിയറിൽ എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ഗോളാണ് കൊമ്പനി ലെസ്റ്ററിനെതിരെ നേടിയത്.

ബോക്സിന് പുറത്തുനിന്ന് കൊമ്പനി നിറഞ്ഞ ആത്മവിശ്വാസത്തോടെ തൊടുത്ത ലോംഗ് റേഞ്ചറാണ് ലെസ്റ്റർ സിറ്റിയുടെ വലയിൽ കയറിയത്. 25 വാര അകലെനിന്ന് ഷോട്ട് തൊടുക്കാൻ കൊമ്പനിക്ക് പാസ് നൽകിയത് ലാപോർട്ടെ പാസ് നൽകുമ്പോൾ ലാപോർട്ടെ പോലും കൊമ്പനി അത് ഗോളിലേക്ക് തൊടുക്കുമെന്ന് കരുതിയിരുന്നില്ല.

. ഈ സീസണിൽ വിൻസന്റ് കൊമ്പനി നേടുന്ന ഗോൾ

. പ്രിമിയർ ലീഗ് കരിയറിൽ കൊമ്പനി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ആദ്യ ഗോൾ.

എന്റെ കാലിൽ പന്തുകിട്ടുമ്പോൾ ടീമംഗങ്ങളെല്ലാം ഷൂട്ട് ചെയ്യേണ്ട എന്നുപറയുന്നുണ്ടായിരുന്നു. പക്ഷേ എപ്പോൾ ഷൂട്ട് ചെയ്യേണ്ടെന്നും എപ്പോൾ ഷൂട്ട് ചെയ്യണമെന്നും തിരിച്ചറിയാനുള്ള പരിചയം എനിക്കുണ്ടെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ 15 കൊല്ലമായി എന്നോട് ഷൂട്ട് ചെയ്യരുതെന്നാണ് മിഡ് ഫീൽഡർമാർ പറഞ്ഞുകൊണ്ടിരുന്നത്. അവരോടെല്ലാം ഒരു ദിവസം ഞാൻ ബോക്സിന് പുറത്തുനിന്ന് ഷൂട്ട് ചെയ്തു ഗോൾ നേടുമെന്ന് തറപ്പിച്ചുപറയാറുണ്ടായിരുന്നു.

വിൻസന്റ് കൊമ്പനി

ഇംഗ്ളീഷ് പ്രിമിയർ ലീഗ്

പോയിന്റ് ടേബിൾ

ടീം, കളി, ജയം സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ

മാഞ്ചസ്റ്റർ സിറ്റി 37-31-2-4-95

ലിവർപൂൾ 37-29-7-1-94

ചെൽസി 37-21-8-8-71

ടോട്ടൻ ഹാം 37-23-1-13-70

ആഴ്സനൽ 37-20-7-10-67

മാൻ യുണൈറ്റഡ് 37-19-9-9-66

മേയ് 12

ഫൈനൽ ഡേ

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഫൈനലിന് തുല്യമാണ് അടുത്ത ഞായറാഴ്ച. സീസണിലെ എല്ലാ ക്ളബുകളുടെയും അവസാന മത്സരം അന്നാണ്. ആകെ 10 മത്സരങ്ങൾ. എന്നാൽ ലീഗിന്റെ ചാമ്പ്യനെ നിശ്ചയിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ലിവർപൂളും വോൾവർ ഹാംപ്ടണും തമ്മിലുള്ള മത്സരവും മാഞ്ചസ്റ്റർ സിറ്റിയും ബ്രൈട്ടൺ ആൻഡ് ഹോമും തമ്മിലുള്ള മത്സരവും.

സിറ്റിയും ലിവർപൂളും ജയിച്ചാൽ കിരീടം സിറ്റിക്ക് തന്നെ. സിറ്റി സമനിലയിലാവുകയോ തോൽക്കുകയോ ചെയ്താൽ മാത്രമാണ് ലിവർപൂളിന് പ്രതീക്ഷ.

ഇന്ത്യൻ സമയം രാത്രി 7.30 നാണ് ഞായറാഴ്ച എല്ലാ മത്സരങ്ങളും തുടങ്ങുന്നത്.