results

തിരുവനന്തപുരം: ഹയർസെക്കൻഡറിയിൽ പരീക്ഷ എഴുതിയ 14,244 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി. ഇതിൽ 10,637 പേർ പെൺകുട്ടികളും 3,607 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 10,093 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 1,034 പേർക്കും കോമേഴ്സ് വിഭാഗത്തിൽ നിന്ന് 3,117 പേർക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

എസ്.സി വിഭാഗത്തിൽ 37,512 പേരിൽ 24,838 പേരും (66.21 %), എസ്.ടി വിഭാഗത്തിൽ 5,639ൽ 3,679 പേരും (65.24 %), ഒ.ഇ.സി വിഭാഗത്തിൽ 14,559ൽ 11,194 പേരും (79.89 %), ഒ.ബി.സി വിഭാഗത്തിൽ 2,15,112ൽ 1,84,578 പേരും (85.81 %), ജനറൽ വിഭാഗത്തിൽ 96,416ൽ 87,086 പേരും (90.32 %) ഉപരിപഠനത്തിന് അർഹരായി.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (802) പരീക്ഷ എഴുതിച്ച തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ 94.91 ശതമാനം പേരും വിജയിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയം നടത്തിയാണ് ഇത്തവണ സ്‌കോർ കണക്കാക്കിയത്. രണ്ടും തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകൾ മൂന്നാമതും മൂല്യനിർണയം നടത്തിയിരുന്നു.

വിജയം സ്കൂൾ തിരിച്ച്

സർക്കാർ മേഖലയിലെ സ്‌കൂളുകൾ 83.04 %

എയ്ഡഡ് സ്കൂൾ 86.36 %,

അൺഎയ്ഡഡ് 77.34 %