ആറ്റിങ്ങൽ: വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നുന്ന വിജയവുമായി ആറ്റിങ്ങൽ ഗവ.മോഡൽ ബി.എച്ച്.എസ്.എസ്. അഗ്രിക്കൾച്ചർ വിഭാഗത്തിൽ രണ്ട് കുട്ടികൾക്ക് എല്ലാവിഷയത്തിനും എ പ്ലസ് നേട്ടമുൾപ്പെടെ 97.8 ശതമാനമാണ് സ്‌കൂളിന്റെ വിജയം. ജില്ലയിൽ ആകെ നാലുകുട്ടികൾക്കാണ് വി.എച്ച്.എസ്.ഇ.യിൽ എല്ലാവിഷയത്തിനും എ പ്ലസുള്ളത്. കഴക്കൂട്ടം കുടവിളവീട്ടിൽ ആർ.എസ്. അക്ഷരയും വാമനപുരം പൊയ്കമുക്ക് കോട്ടയത്തുകോണം ശശിവിലാസത്തിൽ എസ്. രശ്മിയുമാണ് ബോയിസിൽ എല്ലാവിഷയത്തിനും എ പ്ലസ് നേടി അഭിമാനമായത്.