തിരുവനന്തപുരം: സ്കോൾ കേരള (മുൻ സംസ്ഥാന ഓപ്പൺ സ്കൂൾ) വഴി രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ 58,895 പേരിൽ 25,610 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 43.48. കഴിഞ്ഞ വർഷം ഇത് 37.51 ആയിരുന്നു. 140 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസിൽ 1160ൽ 991 പേരും (85.43), ഹ്യുമാനിറ്റീസിൽ 32,899ൽ 14,658 പേരും (44.55), കൊമേഴ്സിൽ 24,836ൽ 9961 പേരും (40.10) വിജയികളായി. ഓപ്പൺ വിഭാഗത്തിൽ ഏറ്റവുമധികം പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറത്താണ്, 20,180.