തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേക്ക് സ്‌കൂട്ട് എയർലൈൻസ് നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ ചെലവുകുറഞ്ഞ എയർലൈൻ കമ്പനിയാണിത്. സിംഗപ്പൂരിൽ നിന്ന് ഏഴിന് പ്രാദേശികസമയം വൈകിട്ട് 8.40ന് പുറപ്പെട്ട വിമാനം രാത്രി 10ന് തിരുവനന്തപുരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ സ്വീകരിച്ചത്. 180 സീറ്റുകളുള്ള എയർബസ് 320 വിമാനമാണ് തിരുവനന്തപുരം സർവീസ് നടത്തുന്നത്. ആഴ്‌ചയിൽ അഞ്ചുദിവസം സർവീസുണ്ട്.
സിംഗപ്പൂരിൽ നിന്ന് ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളിൽ തിരുവനന്തപുരത്തു നിന്ന് ടിക്കറ്റെടുക്കാം. ഓസ്‌ട്രേലിയ, തായ്ലൻഡ്, ഇൻഡോനേഷ്യ, ഗ്രീസ്, ജർമ്മനി, ചൈന തുടങ്ങി 60 രാജ്യങ്ങളിലേക്ക് സ്കൂട്ടിന് സർവീസുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമേന്മയുള്ള സേവനം നൽകുകയാണ് ലക്ഷ്യമെന്ന് സ്‌കൂട്ട് ചീഫ് കൊമേഴ്സ്യൽ മാനേജർ വിനോദ് കണ്ണൻ പറഞ്ഞു.