കാട്ടാക്കട:കുവൈറ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ മുൻചക്രത്തിനടിയിൽപ്പെട്ട് മരിച്ച ആനന്ദിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.ഇന്നലെ രാവിലെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായി എത്തിച്ച് 10.30ന് പൂവച്ചൽ കാപ്പിക്കാട്ടെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.
പാർക്കിംഗ് ബേയിലേക്ക് വിമാനം കെട്ടിവലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആനന്ദ് വിമാനത്തിന്റെ മുൻ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു.എം.എൽ.എ മാരായ ഐ.ബി.സതീഷ്,കെ.എസ്.ശബരീനാഥൻ,വിവിധരാഷ്ട്രീയ കക്ഷി നേതാക്കൾ,ജനപ്രതിനിധികൾ തുടങ്ങി നാനാ തുറകളിലുമുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.ആനന്ദിന്റെ ജന്മനാടായ കുറ്റിച്ചലിൽ നിന്നും സഹപാഠികളും സുഹൃത്തുകളും അടക്കം വൻ ജനാവലി സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.ആനന്ദിന്റെ അകാല വേർപാട് ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.ഭാര്യ സോഫിനയും മൂന്ന് വയസുകാരി മകൾ നൈനികയും ആനന്ദിനൊപ്പമായിരുന്നു താമസം.മൃതദേഹത്തോടൊപ്പം ഇവരും ഇന്നലെ നാട്ടിലെത്തി.കുവൈറ്റ് എയർവെയ് ഉദ്യോഗസ്ഥരും മൃതദേഹത്തോടൊപ്പം എത്തുകയും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
ഫോട്ടോ...........കുവൈറ്റിൽ മരിച്ച ആനന്ദിന്റെ മൃതദേഹത്തോടൊപ്പം എത്തിയ കുവൈറ്റ് എയർവെയ്സ് ഉദ്യോഗസ്ഥർ വീട്ടിൽ അന്തിമോപരാചമർപ്പിക്കുന്നു.