plus-one-admission

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ആകെയുള്ളത് 3,61,763 സീറ്റ്. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് മുമ്പ് മുഴുവൻ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വർദ്ധിപ്പിച്ചിരുന്നു. അതിലൂടെ ഏകജാലക പ്രവേശനത്തിന് 2,94,942 സീറ്റും ആകെ 4,22,910 സീറ്റും ലഭിച്ചിരുന്നു.

ഈവർഷവും ആവശ്യമെങ്കിൽ സീറ്റ് വർദ്ധിപ്പിക്കും. ലഭ്യമായ 3,61,663 സീറ്റിൽ 3,06,050 എണ്ണം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 55,613 എണ്ണം അൺഎയ്ഡഡ് മേഖലയിലുമാണ്. സർക്കാർ സ്‌കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ട സീറ്റുകൾ ഒഴികെയുള്ളവയിലുമാണ് സർക്കാരിന്റെ ഏകജാലക പ്രവേശനത്തിലുള്ളത്. ആകെ 1,75,111 സീറ്റുകളാണ് ഏകജാലക പ്രവേശനത്തിനുള്ളത്.
സയൻസിലാണ് കൂടുതൽ സീറ്റുകൾ -1,85,965. ഇതിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഏകജാലക പ്രവേശനത്തിനുള്ളത് 1,16,868 സീറ്റുകളാണ്. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലും സ്‌പോർട്സ് ക്വോട്ടയിലുമായി 69,100 സീറ്റുകളും സയൻസ് കോമ്പിനേഷനിലുണ്ട്. ഏകജാലക പ്രവേശനത്തിനുള്ള ഹ്യുമാനിറ്റീസ് സീറ്റുകളുടെ എണ്ണം 51,151ഉം കൊമേഴ്സിൽ 70,927ഉം ഉണ്ട്. മറ്റ് വിഭാഗങ്ങളിലായി ഹ്യുമാനിറ്റീസ് 17,265ഉം കൊമേഴ്സിന് 33,041 സീറ്റുമുണ്ട്. കൂടാതെ വി.എച്ച്.എസ്.ഇയിൽ 28,000 സീറ്റുകളുമുണ്ട്.

ഹയർസെക്കൻഡറി സീറ്റുകൾ ജില്ല തിരിച്ച് (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ)


തിരുവനന്തപുരം-31,603
കൊല്ലം-26,622
പത്തനംതിട്ട-14,931
ആലപ്പുഴ-22,839
കോട്ടയം-22,136
ഇടുക്കി-11,878
എറണാകുളം-32,589
തൃശൂർ-32,661
പാലക്കാട്-28,206
മലപ്പുറം-52,775
കോഴിക്കോട്-34,522
വയനാട്-8,656
കണ്ണൂർ-28,067
കാസർകോട്-14,278


ആകെ-3,61,763