തിരുവനന്തപുരം : ഹയർസെക്കൻഡറി പരീക്ഷയിൽ വിജയശതമാനം കുറഞ്ഞ പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളുകളെല്ലാം സർക്കാർ വിഭാഗത്തിൽപ്പെട്ടതാണ്. ഏറ്റവും കുറഞ്ഞ വിജയശതമാനം ഇടുക്കി ജില്ലയിലെ വാഗാവരൈ ഗവ. എച്ച്.എസ് .എസിലാണ് - 22.86. ഇവിടെ 35 പേർ പരീക്ഷ എഴുതിയതിൽ 8 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 16.13 ശതമാനമായിരുന്നു വിജയം. തൊട്ടടുത്തുള്ളത് കാസർകോട് ബേക്കൽ ജി.എഫ്. എച്ച്.എസ് .എസാണ് - വിജയശതമാനം 32.43. 148 പേർ പരീക്ഷ എഴുതിയപ്പോൾ 28 പേരാണ് ജയിച്ചത്. കഴിഞ്ഞ വർഷം 34.42 ആയിരുന്നു വിജയശതമാനം.
ഈ പട്ടികയിൽ മൂന്നാമത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗവ. എച്ച്.എസ് .എസാണ്- വിജയശതമാനം 33.78. 225 പേർ പരീക്ഷയ്ക്കിരുന്ന ഇവിടെനിന്ന് 76 പേർ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 27.15 ശതമാനമായിരുന്നു വിജയം. ഏറ്റുമാനൂർ ഗവ.വി.എച്ച്.എസ് .എസ് , തൃപ്പൂണിത്തുറ ഗവ. സംസ്കൃത എച്ച്.എസ് .എസ്, കോഴിക്കോട് പുതിയപ്പ ഗവ. ഫിഷറീസ് എച്ച്.എസ്.എസ്, കുറ്റൂർ ഗവ.എച്ച്.എസ്.എസ്, വീയപുരം ഗവ.എച്ച്.എസ്.എസ്, പാലക്കാട് പുത്തൂർ ട്രൈബൽ ഗവ.എച്ച്.എസ്.എസ്, തൃശൂർ ഇടവിലങ്ങാട് ഗവ. എച്ച്.എസ്.എസ്, മലപ്പുറം പാലപ്പെട്ടി ഗവ.എച്ച്.എസ്.എസ്, കണ്ണൂർ കൊയ്യം ഗവ.എച്ച്.എസ്.എസ്, കോട്ടത്തറ ഗവ.എച്ച്.എസ്.എസ്, കൊല്ലം കുഴിത്തുറ ഗവ.എച്ച് എസ്.എസ് എന്നിവയാണ് യഥാക്രമം തൊട്ടടുത്തുള്ള സ്‌കൂളുകൾ.