1

നേമം: എസ്റ്റേറ്റ് വാർഡിലുളള കോലിയക്കോട് തോട്ടിൽ സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം നിക്ഷേപിച്ചത് കൗൺസിലറുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വാർഡ് കൗൺസിലർ എ. വിജയകുമാർ സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചേർന്ന് തോട്ടിൽ നിക്ഷേപിച്ച മാലിന്യം നീക്കംചെയ്തു. ജലമൊഴുകുന്ന ഭാഗത്ത് ഏകദേശം രണ്ട് ലോഡ് മാലിന്യമാണ് നിക്ഷേപിക്കപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യ നിക്ഷേപം തടയുന്നതിന് നടപടിയെടുക്കുമെന്ന് കൗൺസിലർ അറിയിച്ചു.

ഫോട്ടോ: കോലിയക്കോട് തോട്ടിൽ നിക്ഷേപിച്ച കോഴിമാലിന്യം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു