fire

തിരുവനന്തപുരം: കണ്ണമ്മൂലയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന മാൻഷൻ പൂജ ഫ്ളാറ്റിലുണ്ടായ തീ പിടുത്തം പരിഭ്രാന്തി പടർത്തി. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു തീപിടുത്തം. ഫ്ളാറ്റിന്റെ ഏഴാം നിലയിൽ കൂട്ടിയിട്ടിരുന്ന ചവർ കത്തിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന ചിരട്ടയിലും പ്ളാസ്റ്റിക്കിലുമായി തീ പടർന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഫ്ളാറ്റിന് മുകളിൽ നിന്ന് വൻതോതിൽ പുക ഉയർന്നതോടെ ഫയർ അലാറം ഉച്ചത്തിൽ മുഴങ്ങി. ഇതോടെ പരിഭ്രാന്തരായ താമസക്കാർ ഫ്ളാറ്റിന് പുറത്തേക്ക് ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇതോടൊപ്പം അഗ്നിശമന സേനയേയും വിവരം അറിയിച്ചു.
ചെങ്കൽച്ചൂളയിൽ നിന്ന് രണ്ടും ചാക്കയിൽ നിന്ന് ഒരു യൂണിറ്റും അഗ്നിശമന സേനയെത്തിയണ് തീ അണച്ചു. ചവർ ഭൂരിഭാഗവും കത്തിയമർന്നു. അശ്രദ്ധമായി ചവറിന് തീയിട്ടതാണ് തീ പടരാനിടയായതെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിൽ ഫ്ളാറ്റിന് മുകളിൽ സ്ഥാപിച്ചിട്ടുളള പ്ലാസ്റ്റിക് പൈപ്പുകൾ കത്തി നശിച്ചു. ഫ്ളാളാറ്റിന് മുകളിൽ നിന്ന് പുക ഉയരുന്നത് കണ്ട് റോഡിൽ നാട്ടുകാരും തടിച്ചുകൂടി. ഇതേതുടർന്ന് 15 മിനിട്ടോളം ഗതാഗതക്കുരുക്കും ഉണ്ടായി.