ബീജിംഗ്: ജീവനുള്ള നീരാളിയെ വിഴുങ്ങുന്നത് ലൈവായി കണിക്കുന്നതിനിടെ ചൈനക്കാരിക്ക് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. ഞാനിപ്പം തിന്നുകളയും എന്ന ആത്മവിശ്വാസത്തിൽ നിൽക്കുന്ന യുവതി അബദ്ധം പിണഞ്ഞ് കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്ന വീഡിയോ ഇരുപതുലക്ഷത്തിലധികം പേരാണ് കണ്ടത്.
നീരാളിയെ കൈയിലെടുത്ത യുവതി അല്പം വാചകമടിച്ചശേഷമാണ് വിഴുങ്ങാൻ തുടങ്ങിയത്. അതോടെ കഥമാറി. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാൻ തുടങ്ങി. ആദ്യമൊന്നും മൈൻഡുചെയ്തില്ലെങ്കിലും അൽപ്പസമയം കഴിഞ്ഞതോടെ യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. സർവശക്തിയുമെടുത്തി ആഞ്ഞുവലിച്ച് മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന നീരാളിയെ വലിച്ചെടുക്കുന്നതും മുഖത്ത് അവിടവിടെയായി ചോര പൊടിഞ്ഞിരിക്കുന്നതും വീഡിയാേയിൽ കാണാം.