vithura

വിതുര: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോരമേഖലയിലെ സ്കൂളുകൾക്ക് ഇക്കുറി ചരിത്ര വിജയം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഫലം കണ്ടതുമൂലമാണ് ഇക്കുറി വിജയശതമാനം ഉയരുവാൻ കാരണമായത്. എല്ലാവിഷയങ്ങൾക്കം എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണവും കൂടി. വിജയശതമാനം ഉയർത്തുന്നതിനായി അദ്ധ്യാപകരും രക്ഷകർത്താക്കളും കൂട്ടായ പ്രവർത്തനവും ഫലം കണ്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി മിക്ക സ്കൂളുകളിലും നൈറ്റ് ക്ലാസും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം പിന്നിൽ നിന്ന സ്കൂളുകൾ വരെ നൂറുമേനി വിജയം കൊയ്തിട്ടുണ്ട്. നൂറുകണക്കിന് ആദിവാസികുട്ടികളും തോട്ടെ താഴിലാളികളുടെ മക്കളും മലയോരമേഖലയിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ചെറ്റച്ചൽ ഗവ. ഹൈസ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഇവിടെ 30പേർ പരീക്ഷ എഴുതി. പനയ്ക്കോട് ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 49 പേരും വിജയിച്ചു. നാല് പേർക്ക് എല്ലാവിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചു. ആനപ്പാറ ഗവ. ഹൈസ്കൂൾ ഇക്കുറിയും നൂറ് മേനി വിജയം നേടി.

വിതുര ഗവ ഹൈസ്കൂളിൽ നിന്നും 328 പേർ പരീക്ഷ എഴുതി. 324 പേർ വിജയിച്ചു. 35 വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. 12 പേർക്ക് 9 എപ്ലസ് വീതം ലഭിച്ചു. പ്ലസ് ടു പരീക്ഷയിലും വിതുര വി.എച്ച്.എസ്.എസ് മികച്ച വിജയം നേടി.

തൊളിക്കോട് ഹൈസ്കൂളിലും 99.2ശതമാനം വിജയം നേടി. 110പേർ പരീക്ഷ എഴുതി. 109 പേർ വിജയിച്ചു. രണ്ട് പേർക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് നേടി. രണ്ട് പേർക്ക് 9 എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം സ്കൂൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.

പടം

വിതുര ഗവ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾ