-film-festival

തിരുവനന്തപുരം: രണ്ടാമത് രാജ്യാന്തര ബാല ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ടാഗോർ തിയേറ്ററിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. സംഘാടക സമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ,മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് ഉയരെ ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും കൈരളിയിൽ ഒരുക്കിയിട്ടുണ്ട്.160ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദർശനങ്ങൾ. നിശാഗന്ധിയിൽ എന്നും വൈകിട്ട് പൊതുജനങ്ങൾക്ക് സൗജന്യ പ്രദർശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകർ, ബാലതാരങ്ങൾ, പിന്നണി പ്രവർത്തകർ എന്നിവർ മേളയിൽ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസനകോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് സിനിമ കാണാൻ പ്രത്യേകം സൗകര്യം ഒരുക്കും.