വർക്കല: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അജി.എസ്.ആർ.എമ്മിന് സ്വീകരണം നൽകി. വർക്കലയിലെ സുഹൃത്തുക്കളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ മരക്കടമുക്ക് ഗുരുമന്ദിരത്തിനു മുന്നിൽ നടന്ന സ്വീകരണ ചടങ്ങിൽ ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കല്ലമ്പലം നകുലൻ,സെക്രട്ടറി രാജീവൻ, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ, ശിവകുമാർ, അഡ്വ.സാജ് എസ് ശിവൻ, ബോബിവർക്കല, ബിജു.ജി.എസ്, ബാബുരാജ് ഞെക്കാട്, സുനിൽപ്ലാവഴികം, അനീഷ് കിളിമാനൂർ, അനൂപ് വെന്നികോട്, കട്ടിംഗ്അശോകൻ, സുകുമാരൻ മേനാപ്പാറ, ശിവരാജൻ, ഗാന്ധിരാജൻ, ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.