തിരുവനന്തപുരം: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് സമർപ്പിച്ച് കുട്ടികളുടെ ചലച്ചിത്രമേള ഇന്ന് തലസ്ഥാനത്ത് കൊടിയേറും.16 വരെയാണ് മേള. ഇക്കുറി അയ്യായിരത്തിലധികം കുട്ടികൾ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. ആദിവാസിമേഖല, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം കുട്ടികൾ മേളയിൽ ഡെലിഗേറ്റ്‌സാകും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നൽകിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നൽകുന്നത്. ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
തീംസോംഗ് റെഡി
ഫിലിംഫെസ്റ്റിവലിന്റെ തീംസോംഗ് പ്രശസ്ത സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് റിലീസ് ചെയ്തു. സംഗീതം നൽകിയത് ഗായിക രാജലക്ഷ്മിയാണ്. സംവിധായകൻ ആർ.എസ്. വിമലാണ് പാട്ടിന് ദൃശ്യചാരുത നൽകിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ഡെലിഗേറ്റ്‌സുകൾക്കു നൽകുന്ന ഫെസ്റ്റിവൽ കിറ്റ് തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഇത്തവണത്തെ ദേശീയ ബാലശ്രീ പുരസ്‌കാരം ലഭിച്ച 10-ാം ക്ലാസ് വിദ്യാർത്ഥി അനന്തന് നൽകിക്കൊണ്ട് നടൻ സുധീർ കരമന നിർവഹിച്ചു.
ഇന്നത്തെ സിനിമകൾ
കൈരളി -മദർ ഐ ലവ് യു (9.00), ചുസ്‌കിറ്റ് (11.00), ദ റെയിൻബോ ട്രൂപ്പ്‌സ് (6.30)
ശ്രീ - അപ്പുവിന്റെ സത്യാന്വേഷണം (9.30), ഗ്രേവ് ഒഫ് ഫയർഫ്ലൈ (11.30), വാങ്ഡാർക്ക്‌സ് റെയിൻബൂട്ട്‌സ് (6.30)
നിള- ബട്ടർഫ്ളൈ (9.15), മദർബേഡ് (11.15),നോൺസെൻസ് (6.30)
ടാഗോർ- എലിസബത്ത് ഏകാദശി (9.30), ഏവൻമോർ ആനിമേഷൻ ഫോർ കിഡ്‌സ് (11.30), മോഡേൺ ടൈംസ് (6.30)
കലാഭവൻ -ഹമീദ് (8.45),മേരി ആൻഡ് ദ വിച്ചസ് ഫ്ലവർ (11.00), വീ ആർ ഫാമിലി (4.00)