ചിറയിൻകീഴ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാര ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജേന്ദ്രൻ നായർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. നാഗേഷ്, ഡി. ദിലീപ്, യൂണിറ്റ് പ്രസിഡന്റുമാരായ എം.എസ്. മണി, എ.കെ. സുലൈമാൻ, കടയ്ക്കാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി സജികുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് ലാൽ.എം സ്വാഗതവും ട്രഷറർ മനേഷ് സി.എസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ വരണാധികാരിയായി. പുതിയ ഭാരവാഹികളായി അനിൽകുമാർ (പ്രസിഡന്റ്), ഷാജി, താജുദീൻ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് ലാൽ.എം (ജനറൽ സെക്രട്ടറി), സജാദ് (ജോയിന്റ് സെക്രട്ടറി), മനേഷ് സി.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അടിക്കുറിപ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു