നെടുമങ്ങാട് : ജില്ലാ സഹകരണ ബാങ്ക് നെടുമങ്ങാട് ശാഖയിലെ ക്ലർക്ക് മുക്കോലയ്ക്കൽ ഗീത ഭവനിൽ എം.എൻ.സരിത (39) ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചു.ഐ.ടി.ഐ ഡയറക്ടറേറ്റ് ട്രേയ്ഡ് ടെസ്റ്റ് ഓഫീസർ ആർ.സുധാശങ്കറിന്റെ ഭാര്യയാണ്.ഇന്നലെ രാവിലെ മുക്കോലയ്ക്കലെ വീട്ടിൽ വച്ചാണ് അന്ത്യം.ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ഇന്ന് രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പിൽ.പ്രഭാത-സായാഹ്ന ശാഖയിലായിരുന്നു ജോലി.മക്കൾ : തങ്കമിത്ര, ദേവനാരായണൻ.