നെടുമങ്ങാട് : പഴകുറ്റി പാറമുകൾ ആദിത്യയിൽ വിജയകുമാറിന്റെയും (പന്തൽ വിജയൻ) മഞ്ജുവിന്റെയും ഇളയ മകൻ ആദിത്യ നാരായണൻ (16) വീട്ടിൽ തൂങ്ങി മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കിടപ്പ് മുറിയിലെ ഫാനിന്റെ ഹൂക്കിൽ കയറിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.ഈ സമയം അമ്മ മഞ്ജു വീട്ടിലുണ്ടായിരുന്നു.മകന്റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മുറി തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കയർ അറുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പത്താം ക്ലാസ് പരീക്ഷയിൽ രണ്ടു വിഷയത്തിൽ മാത്രമേ എ പ്ലസ് ഉണ്ടായിരുന്നുള്ളുവെന്നും ഏതാനും ദിവസമായി മനോവിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.സഹോദരൻ : സൂര്യനാരായണൻ.