anilkumar

കള്ളിക്കാട്:കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റയാൾ മരിച്ചു.കള്ളിക്കാട് കണ്ടംതിട്ട റോഡരികത്ത് വീട്ടിൽ പരേതനായ ജോൺസണിന്റെയും സുഭദ്രാമ്മയുടെയും മകൻ അനിൽകുമാർ (40)ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം. പള്ളിവക കെട്ടിടത്തിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലിയ്ക്ക് സഹായിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ:ശാലിനി മക്കൾ:അഖില,ആതിര.പ്രാർത്ഥന:ഞായർ രാവിലെ 9 ന്.