തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ അധികൃതർ പോക്സോ നിയമ പ്രകാരമുള്ള നടപടികൾ കർശനമായി തുടരുമ്പോഴും കഴിഞ്ഞ നാലുവർഷത്തിനകം സംസ്ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ
ഇരട്ടിയായി. കഴിഞ്ഞ രണ്ട് മാസത്തിനകം മാതാപിതാക്കളുടെ കൈകളാൽ മൂന്നു കുരുന്നുകൾ സ്വന്തം വീടുകളിൽ അരുംകൊലയ്ക്ക് ഇരയായതോടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കാനുള്ള മാർഗങ്ങളെപ്പറ്റിയുള്ള ആലോചനയിലാണ് വനിതാ ശിശുക്ഷേമവകുപ്പും പൊലീസും. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകളിൽ കാലവിളംബം കൂടാതെ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ കോടതികൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് പരിഗണനയിലുള്ളത്. കുറ്രവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുന്നതിനൊപ്പം വീടുകളിലും പൊതു സ്ഥലങ്ങളിലും കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.
വില്ലൻമാരാകുന്നത്
കുടുംബാംഗങ്ങളും അയൽവാസികളും
പതിനേഴുവയസിൽ താഴെയുള്ള കുട്ടികളാണ് ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നവരിൽ അധികവും . കുടുംബാംഗങ്ങളിൽപ്പെട്ടവരോ അയൽവാസികളോ വീടുമായി അടുത്ത് സഹകരിക്കുന്നവരോ ആണ് കുറ്റവാളികളിൽ. ഭൂരിഭാഗവും. മദ്യത്തിനും ലഹരി പദാർത്ഥങ്ങൾക്കും അടിമപ്പെട്ടവരാണ് കുറ്റംചെയ്യുന്നത്.
പോക്സോ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്കരണ പരിപാടികൾ ഫലപ്രദമായതുകൊണ്ടാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ്, സ്റ്റുഡന്റ്സ് പൊലീസ്, ചൈൽഡ് ലൈൻ , സാമൂഹ്യ ,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തീരദേശത്തുൾപ്പെടെ ബോധവത്കരണ പരിപാടികളും കൗൺസിലിംഗും ഊർജിതപ്പെടുത്താൻ പൊലീസ് ആലോചിച്ചുവരികയാണ്. --
എം.എസ് സന്തോഷ് , നോഡൽ ഓഫീസർ നിർഭയ
( ക്രൈംഡിറ്റാച്ച്മെന്റ് അസി. കമ്മിഷണർ, സിറ്റി പൊലീസ്. )
തൊടുപുഴ (2019 മാർച്ച് 28) അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റ് തലയോട്ടി തകർന്ന ഏഴു വയസുകാരൻ ഏപ്രിൽ ആറിനാണ് മരിച്ചത്. ഇളയകുഞ്ഞിനെ ശരിയായ സമയത്ത് മൂത്രമൊഴിപ്പിച്ചില്ലെന്ന പേരിലാണ് അമ്മയുടെ സുഹൃത്ത് സംഭവദിവസം പുലർച്ചെ കുട്ടിയെ അതിക്രൂരമായി ആക്രമിച്ചത്. പ്രതി അരുൺ ആനന്ദ് മരിച്ച കുട്ടിയെയും ഇളയസഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആലുവ (2019 ഏപ്രിൽ 19) ഏലൂരിൽ അമ്മയുടെ ക്രൂരമർദനത്തിനിരയാണ് മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ- ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് ക്രൂരതയ്ക് ഇരയായത്. തലയുടെ വലതുഭാഗത്തേറ്റ അടിയിൽ തലയോട്ടി പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടായി രക്തം കട്ട പിടിച്ചാണ് കുട്ടി മരിച്ചത്.
ആലപ്പുഴ (2019 ഏപ്രിൽ 27) ചേർത്തല പട്ടണക്കാട്ട് 15 മാസം മാത്രം പ്രായമായ കുട്ടിയാണ് കൊല്ലപ്പെട്ടത്. പട്ടണക്കാട്ട് സ്വദേശി ആതിര-ഷാരോൺ ദമ്പതികളുടെ മകൾ ആദിഷയെ കൊലപ്പെടുത്തിയതാകട്ടെ സ്വന്തം മാതാവും. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയമുണ്ടായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||
|
|||||||||||||