world

വാഷിംഗ്ടൺ: ഇരുപത്തിരണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സുപ്രസിദ്ധ മോഡൽ ടൈറ ബാങ്ക്സ് സ്പോർട്സ് ഇല്യുസ്ട്രേറ്റഡ് മാഗസിന്റെ മുഖച്ചിത്രമായി. ഇതിമുമ്പ് 1997ലാണ് ടൈറ മേഡലായത്. ടൈറയുടെ ചിത്രം ഉണ്ടെന്ന കാരണം കൊണ്ട് മാഗസിൻ ചൂടപ്പംപോലെ വിറ്റുപോകുന്നു എന്നാണ് റിപ്പോർട്ട്. അമേരിക്കൻ വനിതാ ഫുട്ബാൾ താരത്തിന്റെയും മറ്റൊരു മോഡലിന്റെയും നീന്തൽവസ്ത്രം ധരിച്ച ചിത്രങ്ങളും മാഗനസിനിലുണ്ട്. വിൽപ്പന പൊടിപൊടിക്കാൻ ഇതും കാരണമാണത്രേ.

സ്പോർട്സ് ഇല്യുസ്ട്രേറ്റഡ് മാഗസിന്റെ മുഖചിത്രമാകുന്ന ആദ്യ കറുത്തവർഗക്കാരിയാണ് ടൈറ. ലോക മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇത് ആഘോഷിച്ചിരുന്നു. മാഗസിന്റെ മുഖച്ചിത്രമാകാൻ ഇത്രയും നാൾ അവസരം കിട്ടാതിരുന്നതാണോ വേണ്ടെന്നുവച്ചതാണോ എന്ന് വ്യക്തമല്ല.

നാൽപ്പത്തഞ്ചുകാരിയായ ടൈറയ്ക്ക് ഇപ്പോഴും ലോകമെങ്ങും ആരാധകരുണ്ട്. ഇപ്പോഴും മോഡലിംഗ് രംഗത്ത് ടൈറയെ വെല്ലാൻ ആളില്ല. വരുമാനത്തിന്റെ കാര്യത്തിലും ഇതുപോലെതന്നെ. ടൈറ മോഡലിംഗ് രംഗത്തുനിന്ന് അരങ്ങൊഴിയുന്നു എന്ന് ചിലർ പറഞ്ഞുപരത്തിയിരുന്നു. പക്ഷേ, അധികമാരും ഇതിന് ചെവികൊ‌ടുത്തില്ല.

മോഡലായി ജീവിതം തുടങ്ങിയ ടൈറ നടി, ഗായിക, പ്രൊഡ്യൂസർ, എഴുത്തുകാരി എന്നീ മേഖലകളിലൊക്കെ കൈവച്ചു. എല്ലായിടത്തും സ്വന്തം പേർ എഴുതിച്ചേർക്കുകയും ചെയ്തു.