നെടുമങ്ങാട് : ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി വാട്ടർ അതോറിട്ടിയിലും നടപ്പിലാക്കണമെന്ന് കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.അരുവിക്കര വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണൻകുട്ടി നായർ ഉദ്‌ഘാടനം ചെയ്തു.മുൻ എം.ഡി ടി.പി മോഹൻലാൽ,അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.ശശി, ഒ.ആർ.ഷാജി (സി.ഐ.ടി.യു),ബി.വിനോദ് (ഐ.എൻ.ടി.യു.സി),എസ്.ഹസൻ (എ.ഐ.ടി.യു.സി) കെ.അജയകുമാർ (യു.ടി.യു.സി),കെ.വിജയകുമാർ,ആർ.വി സന്തോഷ്‌കുമാർ,എ.ഡി.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായി അരുവിക്കര വിജയൻ നായർ (പ്രസിഡന്റ്),വെമ്പായം രഘു,ഗ്രേസ് മെർലിൻ, അരുമാനൂർ മോഹനൻ (വൈസ് പ്രസിഡന്റുമാർ),ജി.ശശി (സെക്രട്ടറി),എൻ.ജയകുമാരൻ നായർ,കേശവദാസപുരം വിജയൻ,നെയ്യാറ്റിൻകര മധു (ജോയിന്റ് സെക്രട്ടറിമാർ),കെ.വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.