ആറ്റിങ്ങൽ: ഇളമ്പ കരിക്കകംകുന്ന് അമ്പലാഴിക്കോണത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ സുജാത( 53) കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു.വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.