ഒറ്റത്തവണ വെരിഫിക്കേഷൻ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 141/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ - അനാട്ടമി (എൻ.സി.എ. - ധീവര), കാറ്റഗറി നമ്പർ 135/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ - അനാട്ടമി (എൻ.സി.എ. - എസ്.സി), കാറ്റഗറി നമ്പർ 136/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ - അനാട്ടമി (എൻ.സി.എ. - മുസ്ലിം) തസ്തികകൾക്കായി 16 നും കാറ്റഗറി നമ്പർ 139/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ - അനാട്ടമി (എൻ.സി.എ. - എസ്.റ്റി), കാറ്റഗറി നമ്പർ 138/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ - അനാട്ടമി (എൻ.സി.എ. - എസ്.ഐ.യു.സി. നാടാർ) തസ്തികകൾക്കായി 17 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 229/2017 പ്രകാരം കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിൽ സീനിയർ സൂപ്രണ്ട്/ ഇൻസ്പെക്ടർ/ഡെവലപ്പ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ്.ടി വിഭാഗത്തിനായി), കാറ്റഗറി നമ്പർ 588/2017 പ്രകാരം ഡയറി ഡെവലപ്പ്മെന്റ് വകുപ്പിൽ സീനിയർ സൂപ്രണ്ട് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ്.ടി വിഭാഗത്തിനായി) തസ്തികകൾക്കായി 29 ന് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ 16 മുതൽ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ റദ്ദാക്കി
കാറ്റഗറി നമ്പർ 544/2017 പ്രകാരം വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ജൂലായ് 10 ന് നടത്തുവാനിരുന്ന പരീക്ഷ റദ്ദാക്കി. പ്രസ്തുത തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുളളവരെ മാത്രം ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ തുടരും.