kerala-university
kerala university

പ്രാക്ടി​ക്കൽ

ആറാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം) ഫെബ്രു​വരി/മാർച്ച് 2019 (സ​പ്ലി​മെന്റ​റി) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ മെക്കാ​നി​ക്കൽ എൻജിനിയ​റിംഗ് ബ്രാഞ്ച്, മെക്കാ​നി​ക്കൽ സ്‌കീം - ഓട്ടോ​മൊ​ബൈൽ എൻജിനി​യ​റിംഗ് ബ്രാഞ്ച് 15, 16 തീയ​തി​ക​ളിൽ കോളേജ് ഒഫ് എൻജിനിയ​റിംഗ് തിരു​വ​ന​ന്ത​പു​രത്തും ടി.​കെ.എം കോളേജ് ഒഫ് എൻജിനി​യ​റിംഗ് കൊല്ലത്തും നട​ക്കും. വിദ്യാർത്ഥി​കൾ പരീ​ക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് പരീ​ക്ഷാ​കേ​ന്ദ്ര​വു​മായി ബന്ധ​പ്പെ​ടണം.

പരീ​ക്ഷാ​ഫീസ്

രണ്ടാം സെമ​സ്റ്റർ ബാച്ചി​ലർ ഒഫ് ഫിസി​ക്കൽ എഡ്യൂ​ക്കേ​ഷൻ (രണ്ടു വർഷ കോഴ്‌സ്) പരീ​ക്ഷയ്ക്ക് ഓൺലൈ​നായി പിഴ കൂടാതെ 15 വരെയും 50 രൂപ പിഴ​യോടെ 16 വരെയും 125 രൂപ പിഴ​യോടെ 17 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം - 2013, 2014, 2015, 2016 അഡ്മി​ഷ​നു​കൾ - സപ്ലി​മെന്ററി പരീ​ക്ഷ​കൾക്കു​ളള ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ കൂടാതെ 14 വരെയും 50 രൂപ പിഴ​യോടെ 16 വരെയും 125 രൂപ പിഴ​യോടെ 17 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ എൽ.​എൽ.എം പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 20 വരെയും 50 രൂപ പിഴ​യോടെ 22 വരെയും 125 രൂപ പിഴ​യോടെ 24 വരെയും അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ, തമി​ഴ്, ബിസി​നസ് ഇക്ക​ണോ​മി​ക്‌സ്, ഫിലോ​സ​ഫി, സംസ്‌കൃതം (ജ​ന​റൽ), എച്ച്.​ആർ.​എം, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​എം.​സി.ജെ പരീ​ക്ഷാ​ഫ​ല​ങ്ങൾ വെബ്‌സൈ​റ്റിൽ.

രണ്ടാം സെമ​സ്റ്റർ സി.​ബി.​സി.​എസ് കരി​യർ റിലേ​റ്റഡ് ബി.​സി.എ (2017 - റഗു​ലർ, 2016 ഇംപ്രൂ​വ്‌മെന്റ്, 2015 സപ്ലി​മെന്റ​റി, 2013 & 2014 സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി 27 വരെ അപേ​ക്ഷി​ക്കാം.


സമ്പർക്ക ക്ലാസു​കൾ

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന നാലാം സെമ​സ്റ്റർ എം.​എ, എം.​എ​സ്.സി ക്ലാസു​കൾ 18 മുതൽ കാര്യ​വ​ട്ടം, എസ്.​ഡി.ഇ പാള​യം, കൊല്ലം സെന്റ​റു​ക​ളിൽ ആരം​ഭി​ക്കും. കാര്യ​വട്ടം സെന്റ​റിലെ മൂന്നാം സെമ​സ്റ്റർ ബി.കോം ക്ലാസു​കൾ 11 മുതൽ ആരം​ഭി​ക്കും. 2017​-19 എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ ഒന്നും രണ്ടും സെമ​സ്റ്റർ ഇന്റേ​ണൽ മാർക്കു​കൾ പ്രസി​ദ്ധീ​ക​രി​ച്ചു. പരാ​തി​കൾ 15 ദിവ​സ​ത്തി​നകം കോ-​ഓർഡി​നേ​റ്റർക്ക് സമർപ്പി​ക്കേ​ണ്ട​താ​ണ്.

ഒന്നാം വർഷ ബിരുദ പ്രവേശനം 2019-20

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്ര​ങ്ങ​ളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 2019-20 അദ്ധ്യ​യന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജി​സ്‌ട്രേ​ഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു.
എല്ലാ കോളേജുകളിലേയും മെരിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി/ എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്ന​ശേ​ഷി​യു​ള്ള​വർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്‌പോർട്‌സ് ക്വോട്ട ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരി​ക്ക​ണം.
രജി​സ്‌ട്രേ​ഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോർട്ട്‌സ് ക്വോട്ട പ്രവേ​ശ​ന​ങ്ങൾ ഓൺലൈ​നായി നട​ത്തും. സ്‌പോർട്ട്‌സ് ക്വോട്ടയിൽ പ്രവേ​ശനം ആഗ്രഹി​ക്കുന്നവർ ഓൺലൈൻ അപേ​ക്ഷ​യിലെ സ്‌പോർട്ട്‌സ് കോള​ത്തിന് നേരെ 'യെസ് ' എന്ന് രേഖ​പ്പെ​ടു​ത്ത​ണം. സ്‌പോർട്ട്‌സ് ഇനം, ഏതു തലത്തി​ലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തി​രി​ക്ക​ണം. സ്‌പോർട്ട്‌സ് നേട്ടങ്ങളുടെ​ സർട്ടി​ഫി​ക്ക​റ്റു​കൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യു​വാ​നും കമ്മ്യൂണിറ്റി ക്വോട്ട പ്രവേ​ശ​ന​ത്തിന് അപേ​ക്ഷി​ക്കുവാ​നും ഉ​ള്ള വിശാ​ദാം​ശ​ങ്ങൾ പിന്നീട് നൽകും.
ഏക​ജാ​ലക സംവി​ധാ​ന​ത്തി​ലുള്ള എല്ലാ ഫീസു​കളും ഓൺലൈൻ വഴി മാത്രം അട​യ്‌ക്കണം. ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല.
സംശ​യ​നി​വാ​ര​ണ​ത്തിന് 8281883052, 8281883053 എന്നീ ഹെൽപ്പ്‌ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ അവ​സാ​നി​ക്കുന്ന തീയ​തി, ഓരോ അലോ​ട്ട്‌മെന്റു​ക​ളു​ടേയും തീയതി എന്നിവ പിന്നീട് വിജ്ഞാ​പനം ചെയ്യു​ന്ന​താ​ണ്. ഓൺലൈൻ അപേ​ക്ഷ​യുടെ പ്രിന്റൗട്ട് സർവ​ക​ലാ​ശാല ആസ്ഥാ​ന​ത്തേക്ക് അയ​യ്‌ക്കേ​ണ്ട​തി​ല്ല. അത് പ്രവേ​ശന സമ​യത്ത് അതത് കോളേ​ജു​ക​ളിൽ ഹാജ​രാ​ക്കി​യാൽ മതി​യാ​കും.
2019 വർഷത്തെ കേരള ഹയർ സെക്കൻഡറി/വൊക്കേ​ഷ​ണ​ൽ ഹയർ സെക്കൻഡറി പരീക്ഷ പാസായ വിദ്യാർത്ഥി​കൾ പേരും രജി​സ്റ്റർ നമ്പരും ഓൺലൈൻ അപേ​ക്ഷ​യിൽ ടൈപ്പ് ചെയ്യു​മ്പോൾ തന്നെ അവർക്ക് വിവിധ വിഷ​യ​ങ്ങൾക്ക് ലഭിച്ച മാർക്കു​കൾ സ്വമേ​ധയാ രേഖ​പ്പെ​ടു​ത്ത​പ്പെ​ടും. പുനർമൂ​ല്യ​നിർണയം വഴിയോ മറ്റോ മാർക്കു​കൾക്ക് മാറ്റം വന്നാൽ രജി​സ്‌ട്രേ​ഷൻ അവ​സാ​നി​ക്കുന്നതിന് മുൻപായി​ തിരു​ത്തു​കൾ വരു​ത്താം.
പ്രോസ്‌പെ​ക്ടസ് വായി​ച്ച​തിന് ശേഷം മാത്രം ഓൺലൈൻ രജി​സ്‌ട്രേ​ഷൻ നട​ത്തുക. കൂടു​തൽ വിവ​ര​ങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശി​ക്കു​ക.