വർക്കല: എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെയും ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയുടെ വാർഷികാഘോഷവും അവാർഡ്ദാനവും ഇന്ന് വൈകിട്ട് 5ന് വർക്കല വർഷമേഘ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി സാംസ്കാരിക സമ്മേളനവും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡോമനിക് വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി സി.പി.നായർ മുഖ്യപ്രഭാഷണം നടത്തും. ഡോ. എം.ജയപ്രകാശ്, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല കഹാർ, ഇ.എ.രാാജേന്ദ്രൻ, വിജയകുമാരി മാധവൻ, ആർ.സുബ്ബലക്ഷ്മി എന്നിവർ സംസാരിക്കും. ഫൗണ്ടേഷൻ ചെയർമാനും അക്കാഡമി സെക്രട്ടറിയുമായ അഡ്വ.എസ്..കൃഷ്ണകുമാർ സ്വാഗതവും ജനറൽ കൺവീനർ ഡോ.റേസുധൻ നന്ദിയും പറയും.എം.എസ്.സുബ്ബുലക്ഷ്മിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുളള പുരസ്കാരം കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ഗായത്രിഗിരീഷിനും ഫൗണ്ടേഷന്റെ സംഗീതരത്ന പുരസ്കാരം ഡോ.ശ്രീവത്സൻ ജെ.മേനോനും ചലച്ചിത്ര പുരസ്കാരം നടി ശാന്തികൃഷ്ണയ്ക്കും ചലച്ചിത്രരത്നപുരസ്കാരം നടൻ ജനാർദ്ദനനും പ്രതിഭ പുരസ്കാരം നടനും നർത്തകനുമായ വിനീതിനും നൽകും.മാദ്ധ്യമ പുരസ്കാരം ദി ഹിന്ദു ദിനപത്രത്തിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ അനിൽ രാധാകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസിലെ രജനിവാര്യർക്കും നൽകും. ശ്രീകൃഷ്ണനാട്യ അക്കാഡമി പ്രഥമ ഡയറക്ടറും മുൻ എം.എൽ.എയുമായ ആർ.പ്രകാശത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് കെ.ആർ.ജ്യോതിലാൽ നൽകും.സ്പെഷ്യൽ ജ്യൂറി പുരസ്കാരം ഡോ. മേതിൽദേവികയ്ക്കും ഒ.മാധവൻ പുരസ്കാരം നാടക സംവിധായകൻ ജീവൻ കണ്ണൂരിനും സമ്മാനിക്കും.സംഗീത ചലച്ചിത്ര പുരസ്കാരത്തിന് 50001രൂപയും ഇതര പുരസ്കാരങ്ങൾക്ക് 25001രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നൽകുന്നത്.