കുളത്തൂർ : യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി .പോങ്ങുംമൂട് ചേന്തി സി.ആർ.എ 10 അശ്വതിയിൽ രാജേഷ്ഗോപി (42 ) ആണ് മരിച്ചത്. കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ രാവിലെ 11 .30 മണിയോടെയാണ് കണ്ടെത്തിയത് . കൊച്ചുള്ളൂരിൽ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: പ്രീത. മകൾ: കൃഷ്ണ. ആർ. സി (നാലാംക്ലാസ്സ് വിദ്യാർത്ഥിനി)