snhss

ഉഴമലയ്ക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുമേനിക്കാരെ കാണാൻ എം.എൽ.എ എത്തി. അരുവിക്കര നിയോജക മണ്ഡലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറുശതമാനം വിജയവും ഏറ്റവും കൂടുതൽ എ പ്ലസും നേടിയ ഏക സ്കൂളാണ് ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ. വിജയം അറിഞ്ഞ് സ്കൂളിലെ സന്തോഷത്തിൽ പങ്കു ചേരാനും വിദ്യാർത്ഥികളെ അനുമോദിക്കാനും എത്തിയ കെ.എസ്. ശബരീനാഥൻ.എം.എൽ.എയെ സ്കൂൾ അധികൃതർ സ്വീകരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം നല്കിയും അഭിനന്ദിച്ചും ഉപദേശങ്ങൾ നല്കിയും അനുഭവങ്ങൾ പങ്കുവച്ച ശേഷമാണ് എ.എൽ.എ. മടങ്ങിയത്. സ്കൂൾമാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, പി.ടി.എ.പ്രസിഡന്റ് കെ. ഹരി, വാർഡ്മെമ്പർ ഒസ്സൻകുഞ്ഞ്, പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്, സ്റ്റാഫ്സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.