tulip1-

മണ്ണിലെ മാളത്തിലൊക്കെ എലികൾ താമസിക്കുന്ന കാലം കഴിഞ്ഞു എന്ന് കരുതാൻ വയ്യ! എങ്കിലും ഒരു ചേഞ്ച് ആഗ്രഹിക്കാത്ത എലികളുണ്ടാവില്ലേ, അതും ഒരു ലക്ഷ്വറിയായ താമസസ്ഥലം! 'ഹാർവെസ്റ്റ് മൈസ്' എന്ന കുഞ്ഞൻ എലികൾ താമസിക്കാൻ കണ്ടെത്തിയ ഇടം കണ്ടാൽ അങ്ങനെ തോന്നിപ്പോകും. ട്യുലിപ് പുഷ്പങ്ങളാണ് അവ മാളമാക്കിയത്. ഈയിടെയാണ് സംഗതി പുറത്തറിഞ്ഞത്. ബ്രിട്ടനിലെ മൈൽസ് ഹെർബർട് എന്ന ഫോട്ടോഗ്രാഫറാണ് വസന്തകാലത്ത് വിരിഞ്ഞ പുഷ്പങ്ങളുടെ ഫോട്ടോകളെടുക്കുന്നതിനിടയിൽ ഈ അപൂർവ ദൃശ്യങ്ങൾ കണ്ടെത്തിയത്. പുഷ്പങ്ങൾക്കിടയിൽ എലികൾ കയറുന്നത് കണ്ടപ്പോൾ പൂക്കളെ കരണ്ട് തിന്നാൻ എന്നാണ് കരുതിയത്. പക്ഷേ, ഹെർബർട് നോക്കിനിൽക്കെ പൂക്കൾക്കുള്ളിൽ കയറിയ എലികൾ അതിനകത്ത് കിടപ്പായി. അങ്ങനെയാണ് ഈ രഹസ്യം മനസിലായത്. എലിക്ക് എങ്ങനെയാണ് കുഞ്ഞൻ ട്യുലിപ് പൂവിനുള്ളിൽ കയറാൻ കഴിയുന്നത് എന്ന് സ്വഭാവികമായും സംശയിച്ചുപോകും. യൂറോപ്പിലെ ഏറ്റവും കുഞ്ഞനായ എലി വിഭാഗമാണ് ഹാർവെസ്റ്റ് മൈസ്. ഇവയുടെ പരമാവധി ഭാരം 6 ഗ്രാമാണ്. മികച്ച മരം കയറ്റക്കാരായ ഇവർക്ക് പൂവിനുള്ളിൽ കയറിപ്പറ്റുകയെന്നത് പൂ പറിക്കുന്നത് പോലെ നിസാരം. എന്തായാലും ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നത്. സുഖമായി പൂവിനുള്ളിൽ കിടക്കാം എന്നതാവാം ഇവയെ ഇതിന് പ്രേരിപ്പിക്കുന്നത് എന്നാണ് കരുതുന്നത്. പൂക്കൾക്കുള്ളിലെ എലികളെ കാണാൻ ട്യുലിപ് ഉദ്യാനത്തിൽ ഇപ്പോൾ തിരക്കാണ്.

tulip1-
ട്യുലിപിനുള്ളിലെ എലി

tulip1-
ട്യുലിപ് പുഷ്പത്തിൽ താവളമാക്കിയ എലി.