rajesh

തിരുവനന്തപുരം: കവടിയാറിൽ മോട്ടോർ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പുതുക്കുളങ്ങര ആറ്റിൻപുറം കിഴങ്ങുവിളക്കുന്ന് മണിറു ഭവനിൽ രാജേഷ് (ഷാജി - 32) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ താത്കാലിക ജീവനക്കാരനായിരുന്നു . ഇന്നലെ രാവിലെ 8ഓടെയിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ഉടൻ തന്നെ പേരൂർക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു . ശിവാനന്ദൻ - വിശാലം ദമ്പതികളുടെ മകനാണ്. ഭാര്യ: മണിറു (സൗമ്യ ). മക്കൾ: അന്ന രാജേഷ്, അലൻ രാജേഷ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.