ശിവഗിരി: ശാരദാ പ്രതിഷ്ഠാ ശതാബ്ദി സ്മാരക സ്കോളർഷിപ്പുകൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ വിതരണം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭയുടെ മാതൃസഭയാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്. ദൈവദശകം ഹാളിൽ നടന്ന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സംഘടനാസന്ദേശം നൽകി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ പഠനക്ലാസ് നിർവഹിച്ചു. വി.എൻ.കുഞ്ഞമ്മ, കുറിച്ചി സദൻ, ടി.വി.രാജേന്ദ്രൻ, ഇ.എം.സോമനാഥൻ, സരോജിനി കുഞ്ഞുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ശാരദാ പ്രതിഷ്ഠാ ശതാബ്ദി സ്മാരക സ്കോളർഷിപ്പ് സ്വാമി വിശുദ്ധാനന്ദ ശിവഗിരിയിൽ വിതരണം ചെയ്യുന്നു.