gurusagaram

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ 38-ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് ശിവഗിരിയിൽ നടക്കും. പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. നോർത്ത് അമേരിക്കയിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം പ്രോജക്ടും 2019-20ലെ ബഡ്ജറ്റും അവതരിപ്പിക്കും.