കാട്ടാക്കട: മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നെയ്യാർഡാമിൽ ആദ്യമായി ചീങ്കണ്ണിയുടെ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു.നെയ്യാർഡാം മരക്കുന്നം തേക്കലരികത്തുവീട്ടിൽ കൃഷ്ണമ്മ(74)ആണ് മരിച്ചത്.വർഷങ്ങൾക്ക് മുൻപ് ഒരുനാൾ രാവിലെ നെയ്യാർ ജല സംഭരണിയിൽ വള്ളമെടുക്കാനിറങ്ങിയ കൃഷ്ണമ്മയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു .ആക്രമണത്തിൽ ഇവരുടെ വലതു കൈ നഷ്ടമായി.കൈ നഷ്ടമായതിന് പുറമേ ശശീരത്തിൽ മാരക മുറിവുമുണ്ടായി.
കൃഷ്ണമ്മയുടെ ചികിത്സാ ചിലവിനും പുനരധിവാസത്തിനുമായുള്ള ജനകീയ പ്രതിഷേധം ഉണ്ടായതോടെ വനം വകുപ്പ് കൃഷ്ണമ്മയ്ക്ക് ജോലി നൽകി.1987ൽ ജോലിയിൽ കയറി.ആറ് വർഷത്തിനുശേഷം ജലസംഭരണിയ്ക്കടുത്തുകൂടി നടക്കുന്നതിനിടയിൽ രണ്ടാമതും ചീങ്കണ്ണിയുടെ ആക്രമണത്തിനിരയായി.ഇത്തവണ കാലിന്റെ കണം കാലിന്റെ മാസം മുഴുവനും ചീങ്കണ്ണി കടിച്ചെടുത്തു.ആശുപത്രി വാസത്തിന് ശേഷം വീണ്ടും ജോലിയിൽ കയറിയ കൃഷ്ണമ്മ 1995വരെ വനം വകുപ്പിൽ ജോലി ചെയ്തു.താല്ക്കാലിക ജോലിയായിരുന്നുവെങ്കിലും വനം വകുപ്പും ജോലി സ്ഥിരമാക്കാൻ കൃഷ്ണമ്മയെ സഹായിച്ചില്ലന്നും ആക്ഷേപമുണ്ട്.മക്കൾ :സുഭദ്ര,മധു,വേണു.