മലയിൻകീഴ് : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മകന്റെ ചികിത്സക്കായി കുടുംബസമേതം എത്തിയ കന്യാകുമാരി ആശാരിപ്പള്ളം കാട്ടിവാങ്കോട് വീട്ടിൽ ശശികുമാറിനെ(42) വണ്ടന്നൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.ഇന്നലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ട് മാറനല്ലൂർ പൊലീസിനെ അറിയിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ വന്നതായുള്ള സൂചന ലഭിച്ചത് .ഭാര്യ സരസ്വതിക്കൊപ്പം ഏതാനും ദിവസമായി ബൈക്ക് അപകടത്തിൽ പരിക്കേറ്റ മകൻ അഭിനേഷിനെ ചികിത്സിക്കാൻ ആശുപത്രിയിൽ വന്നതായിരുന്നു ശശികുമാർ.രാത്രിയിൽ ഭാര്യയെ ആശുപത്രിയിലാക്കിയ ശേഷം ശശികുമാർ പുറത്തിറങ്ങിയിരുന്നു. കളിപ്പാട്ടങ്ങളും,പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കൊണ്ടുനടന്നു വിൽക്കുന്ന തൊഴിലാണ് ശശികുമാറിന്റേത്.ഇന്നലെ 25, 000 രൂപ ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്ന് അധികൃതർ പറഞ്ഞതോടെ ആകെ മനസിക വിഷമത്തിലായിരുന്നു വെന്ന് അഭിനേഷ് പറഞ്ഞു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.15000 രൂപ ഇന്നലെ ആശുപത്രിയിൽ അടച്ച് അഭിനേഷിനെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി ആശാരിപ്പള്ളത്തെക്ക് മടങ്ങി.ബാക്കി തുക അടയ്ക്കാമെന്ന് എഴുതി നൽകിയതായി അഭിനേഷ് പറഞ്ഞു.ശശികുമാറിന്റെ മകൾ അഭി.
(ഫോട്ടോ അടിക്കുറിപ്പ്...തൂങ്ങിമരിച്ച ശശികുമാർ(42)