തിരുവനന്തപുരം: ഭാരത് ഭവനിൽ നടന്നുവന്ന ദേശീയ മൈം ഫെസ്റ്റിവെലിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 6ന് സമാപന സമ്മേളനം നടൻ നെടുമുടി വേണു ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. കവി പ്രഭാവർമ്മ ഫെസ്റ്റിൽ പങ്കെടുത്തവർക്ക് ആദരപത്രവും മെമന്റോയും നൽകും. 6.30ന് പശ്ചിമ ബംഗാൾ സംഘത്തിന്റെ ഗോപാൽ ഭർ, മസ്സാജ് പാർലർ, ദി കില്ലർ, ടോട്ട കഹാനി കേരള സർവ്വകലാശാല സംഘത്തിന്റെ പൃഥ്വിരാജ് ചൗഹാൻ എന്നീ മൈം അവതരണങ്ങൾ ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന ശില്പശാലയിൽ നിരഞ്ജൻ ഗോസ്വാമി മൈം ആൻഡ് ബോഡി ലാംഗ്വേജിലും ഡോ.ഗൗതം കളരിയിലും, പ്രമോദ് പയ്യന്നൂർ തിയേറ്റർ ആൻഡ് വിഷ്വൽ മീഡിയ എന്ന വിഷയത്തിലും ക്ലാസുകൾ നൽകും.