വെഞ്ഞാറമൂട്: കാണാതായ യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തി.വെള്ളാണിക്കൽ,പത്തേക്കർ ,ബൈജുവിലാസത്തിൽ രാഘുനാഥൻ - വിമല ദമ്പതികളുടെ മകൻ ബൈജുവിനെയാണ് (42) പൊട്ടക്കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവിനൊപ്പമായിരുന്നു ബൈജു ഇവിടെ താമസിച്ചിരുന്നത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബൈജുവിനെ കാണാതായത്.തുടർന്ന് ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ ബൈജുവിനെ ഈ പൊട്ടക്കിണറ്റിന് സമീപം കണ്ട സുഹൃത്തുക്കളാരോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു
ഫയർഫോഴ്സ് എത്തി പരിശോധിച്ചെങ്കിലും മൃതദേഹം കരയിൽ നിന്ന് കാണാൻ കഴിയാത്ത അവസ്ഥയിൽ വേസ്റ്റ് മൂടി കിടക്കുകയായിരുന്നു. തുടർന്ന് ഫയർമാൻമാർ കിണറ്റിൽ ഇറങ്ങി വേസ്റ്റ് മുഴുവൻ കരയ്ക്ക് കയറ്റിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത് വെഞ്ഞാറമൂട് പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.