1

നേമം: പ്ലംമ്പിംഗ് തൊഴിലാളിയായ വൃദ്ധൻ കാറിടിച്ച് മരിച്ചു. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പാമാംകോട് മേലേതിൽ വീട്ടിൽ ജി.രാമചന്ദ്രൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.50 ന് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ശ്രീവരാഹം അഴീക്കോട്ടെ ജംഗ്ഷനിലായിരുന്നു സംഭവം. ജോലി സംബന്ധമായ ആവശ്യത്തിന് ശ്രീവരാഹത്തെത്തിയ രാമചന്ദ്രൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിലത്ത് വീണ് രാമചന്ദ്രന്റെ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം. മൃതദേഹം ഇന്നലെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫോർട്ട് പൊലീസ് കെസെടുത്തു. ഭാര്യ: രമണി. മക്കൾ: രാജേഷ് , രതീഷ് , രാധിക .മരുമക്കൾ: സുമിത , സിന്ധ്യ , മനോജ്.