വിഴിഞ്ഞം: അടിമലത്തുറയിൽ സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. അടിമലത്തുറ സ്വദേശികളായ ലൂർദ്ദ് മേരി, ഹെലൻ എന്നിവരെ ആക്രമിച്ച അടിമലത്തുറ മഞ്ജു ഹൗസിൽ രാജുവിനെയാണ് (43) വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ വിജയൻ, സി.പി.ഒമാരായ ജോസ്, സനിൽകുമാർ, ജ്യോതിഷ് പ്രസാദ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്‌തത്.