നെയ്യാറ്റിൻകര : എസ്.എൻ.ഡി.പി യോഗം മണ്ണംകോട് ശാഖയിൽ നടന്ന കുടുംബ സംഗമം പാറശാല യൂണിയൻ പ്രസിഡന്റ് എ.പി വിനോദ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ പാച്ചല്ലൂർ വിജയൻ,എള്ളുവിള ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി വി. ബിനുകുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി കെ മധു നന്ദിയും പറഞ്ഞു.