വാഷിംഗ്ടൺ: അർണോൾഡ് ഷ്വാസ്‌നെഗറിന്റെ അഞ്ചാമത്തെ മകന്റെ കാമുകിയാണ് അമേരിക്കയിലെ സൂപ്പർമോഡലായ അബി ചാമ്പ്യൻ. അബി തന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. പക്ഷേ, കൂടുതൽപേരും ഇതൊന്നും വിശ്വസിച്ചില്ല. വെറും തള്ളലാണെന്നായിരുന്നു അവരൊക്കെ പറഞ്ഞത്.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രണയക്കാര്യം സത്യമാണെന്ന് എല്ലാവർക്കും വ്യക്തമായത്. മൂന്നുവർഷം മുമ്പാണ് പാട്രിക്കുമായി അബി അടുപ്പത്തിലായത്. ഇക്കാര്യം പാട്രിക്കും സമ്മതിച്ചു. പക്ഷ, അബിയുടെ ആരാധകർക്ക് വീണ്ടുമൊരു സംശയം. എന്തു കണ്ടാണ് പാട്രിക് അബിയെ ഇഷ്ടപ്പെട്ടത്?. കടഞ്ഞെടുത്ത ഉടലെന്നായിരുന്നു അബിയുടെ മറുപടി. ഇൻസ്റ്റാഗ്രമിൽ പോസ്റ്റുചെയ്ത ചിത്രങ്ങളിലൊന്നിലും അത്തരത്തിലൊരു ഉടൽ കാണാനില്ലെന്നോ എന്നായി ആരാധകർ. ഇതിയും ചോദ്യങ്ങളുണ്ടാവാതിരിക്കണമെങ്കിൽ ആരാധകരുടെ വായടച്ചേ മതിയാവൂ എന്ന് തിരിച്ചറിഞ്ഞ അബി കഴിഞ്ഞദിവസം കടഞ്ഞെടുത്ത മേനിയഴകിന്റെ ചിത്രം പ്രദർശിപ്പിച്ചു. ബാഹാമസിലെ ബീച്ചിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അബി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. കടുംചുവപ്പുനിറത്തിലുള്ള ബിക്കിനിധരിച്ച ചൂടൻ ചിത്രങ്ങൾ കണ്ടതോടെ സ്ഥിരം സംശയാലുക്കളുടെ സംശയങ്ങളെല്ലാം മാറി. അവരെല്ലാം അബിയുടെ ഒടുക്കത്തെ ഫിഗറിനെ പുകഴ്ത്തുകയാണിപ്പോൾ.
അമേരിക്കയിലെ സൂപ്പർമോഡലുകളിലൊരാളാണ് അബി. മൂന്നുലക്ഷത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിലെ മാത്രം ഫോളവേഴ്സ്. ചൂടൻ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതിൽ ഒരു മടിയും കാണിക്കാറില്ല.
നടനും മോഡലുമാണ് ഇരുപത്തഞ്ചുകാരനായ പാട്രിക്. പത്താംവയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അച്ഛൻ തന്നെയാണ് അഭിനയരംഗത്തെ ഗുരു.