2

വിഴിഞ്ഞം: കടൽ സൗന്ദര്യ കാഴ്ചകൾ ആസ്വദിക്കാൻ കോവളത്തെത്തുന്ന സഞ്ചാരികൾക്കായി അതിഥി മന്ദിരംപുതുമോടിയിൽ. ഉത്തരേന്ത്യൻ സഞ്ചാരികൾ അടക്കമുള്ളവർ പതിവായി ഇവിടെ എത്തി തങ്ങാറുണ്ട്. ഉയർന്ന സ്ഥലത്താണ് അതിഥി മന്ദിരം സ്ഥാപിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്ന് കടലിന്റെ കാഴ്ച ഭംഗിയായി ആസ്വദിക്കാനാകും. ഇവിടെ എല്ലാ മുറികളിലും തണുത്ത കടൽ കാറ്റ് ഏൽക്കുന്നതിനാൽ സഞ്ചാരികളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട താമസസ്ഥലമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം മാർച്ച് മുതൽ അറ്റകുറ്റപ്പണികൾക്കായി ഇവിടെ അടച്ചിട്ടിരിക്കുകയാണ്. അതിഥി മന്ദിരം വൈകാതെ തന്നെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. തറയിൽ ടൈൽ പാകൽ, ഇലക്ട്രിക് ജോലികൾ, പെയ്ന്റിംഗ് എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. അതിഥിമന്ദിരത്തിലെ പഴയ ഫർണിച്ചറുകൾ എല്ലാം മാറ്റി പുതിയത് കൊണ്ടുവരും. റൂമുകളിൽ എയർ കണ്ടിഷനിംഗ് നടത്തും. 2 സ്യൂട്ടുകൾ ഉൾപ്പെടെ 10 മുറികളാണ് ഇവിടെയുള്ളത്. സ്യൂട്ടുകൾക്ക് 2000 രൂപയും മറ്റ് മുറികൾക്ക് 1000 രൂപയുമാണ് വാടക ജി.എസ്.ടി പ്രത്യേകം അടയ്ക്കണം.

1986 ൽ ആണ് കോവളത്ത് പുതിയ അതിഥി മന്ദിരം വരുന്നത്. ഇതിന് സമീപത്തായി രാജ ഭരണകാലത്ത് നിർമ്മിച്ച പുരാതന മന്ദിരവുമുണ്ട്. ഇത് പുനരുദ്ധാരണം നടത്താതെ നശിക്കുകയാണ്. രാജഭരണകാലം മുതൽക്കേ ഈ സ്ഥലം കടൽ സൗന്ദര്യം ആസ്വദിക്കാൻ അതിഥികൾ ഇവിടെ എത്തിയിരുന്നതിനു തെളിവാണ് ഈ പുരാതന അതിഥി മന്ദിരം.