ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന് കൊടിയിറങ്ങിയതോടെ ഇനി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഈമാസം 30ന് ഇംഗ്ളണ്ടിൽ തുടങ്ങുന്ന ഐ.സി.സി ഏകദിന ലോകകപ്പിനായി. 10 ടീമുകൾ അണിനിരക്കുന്ന ആദ്യമത്സരം ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഈമാസം 30ന് ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് .
അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ബംഗ്ളാദേശ്, ഇംഗ്ളണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
നിലവിലെ ചാമ്പ്യൻമാർ ആസ്ട്രേലിയയാണ്. 2015 ൽ സഹ ആതിഥേയരായ ന്യൂസിലൻഡിനെയാണ് ഫൈനലിൽ ആസ്ട്രേലിയ കീഴടക്കിയത്.
ഇത്തവണ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. 1992 ലോകകപ്പിലാണ് ഈ ഫോർമാറ്റിൽ അവസാനമായിമത്സരങ്ങൾ നടന്നത്. പത്തുടീമും പരസ്പരം ഓരോതവണ മത്സരിക്കും. ഒരു ടീമിന് ഒൻപത് മത്സരങ്ങൾ.
ഗ്രൂപ്പ് റൗണ്ടിൽ പോയിന്റ് നിലയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിൽ ജൂലായ് 9, 11 തീയതികളിലാണ് സെമി ഫൈനലുകൾ. ഫൈനൽ 14ന് ലോർഡ്സിൽ.
ഇന്ത്യയുടെ മത്സരങ്ങൾ
ജൂൺ 5
Vs ദക്ഷിണാഫ്രിക്ക
ജൂൺ 9
Vs ആസ്ട്രേലിയ
ജൂൺ 11
Vs ന്യൂസിലൻഡ്
ജൂൺ 16
Vs പാകിസ്ഥാൻ
ജൂൺ 22
Vs അഫ്ഗാനിസ്ഥാൻ
ജൂൺ 27
Vs വിൻഡീസ്
ജൂൺ 30
Vs ഇംഗ്ളണ്ട്
ജൂലായ് 2
Vs ബംഗ്ളാദേശ്
ജൂലായ് 6
Vs ശ്രീലങ്ക.