തിരു​വ​ന​ന്ത​പുരം : പേരൂർക്കട മാന​സി​കാ​രോ​ഗ്യ കേന്ദ്ര​ത്തിൽ ജീവ​ന​ക്കാരും ജയി​ലിൽ വാർഡർമാ​രും തമ്മി​ലുണ്ടാ​യ​തു​പോ​ലുള്ള സംഘർഷ​ങ്ങൾ ആവർത്തി​ക്കാ​തി​രി​ക്കാൻ ഇരു സ്ഥാപന മേധാ​വി​കളും ജീവ​ന​ക്കാർക്ക് കർശന നിർദ്ദേശം നൽക​ണ​മെന്ന് സംസ്ഥാന മനു​ഷ്യാ​വ​കാശ കമ്മിഷൻ അദ്ധ്യ​ക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമി​നി​ക്ക് ഉത്തരവിട്ടു. അഭി​പ്രായ വ്യ​ത്യാ​സ​ങ്ങൾ ഉണ്ടാകാ​​തി​രി​ക്കാൻ ജീവ​ന​ക്കാ​രുടെ പെരു​മാ​റ്റം നിരീ​ക്ഷി​ക്ക​ണം. ജീവ​ന​ക്കാ​രുടെ പെരു​മാറ്റ ദൂഷ്യമാണ് ഇത്തരം സംഭ​വ​ങ്ങൾക്ക് കാര​ണ​മാ​കു​ന്ന​തെന്നും കമ്മി​ഷൻ ഉത്ത​ര​വിൽ പറ​ഞ്ഞു.
2018 നവം​ബർ 11 ന് റിമാൻഡ് പ്രതിയെ മെഡി​ക്കൽ കോളേജ് ആശു​പ​ത്രി​യി​ലേക്ക് റഫർ ചെയ്യു​ന്ന​തു​മായി ബന്ധ​പ്പെ​ട്ടുണ്ടായ സംഭ​വ​ത്തെ തുടർന്നാണ് ഉത്തരവ്. പ്രതി​യാ​യ​ രോഗിയെ കൊണ്ടു​പോ​കാൻ പൂജ​പ്പുര സ്‌പെഷ്യൽ സബ് ജ​യി​ലിലെ ജയിൽ വാർഡർമാ​രുടെ സേവനം ആവ​ശ്യ​പ്പെ​ട്ടിരുന്നു. മാന​സി​കാ​രോ​ഗ്യ ആശു​പ​ത്രി​യി​ലെ​ത്തിയ ജയിൽ ഉദ്യോ​ഗ​സ്ഥർ രോഗി​യുടെ ഡിസ്ചാർജ് കാർഡ് ആവ​ശ്യപ്പെടുകയും തുടർന്ന് രോഗിയെ ഏറ്റു​വാങ്ങുന്നതായി കാണിച്ച് എഴുതി നൽകാൻ ജയിൽ ഉദ്യോ​ഗസ്ഥ​രോട് സ്റ്റാഫ് നഴ്‌സ് പറയുകയും ചെയ്തു. എന്നാൽ ഇക്കാര്യം വിസ​മ്മ​തി​ച്ച ജയിൽ ഉദ്യോഗസ്ഥർ നഴ്‌സിനെ കൈയേറ്റം ചെയ്യാൻ ശ്രമി​ക്കു​കയായിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് മാന​സി​കാ​രോ​ഗ്യ കേന്ദ്ര​ത്തി​ലെ​ത്തി​ ആശു​പത്രി സൂപ്ര​ണ്ടുമായി വിഷയം പറഞ്ഞുതീർത്ത് രോഗിയെ മെഡി​ക്കൽ കോളേ​ജി​ലേക്ക് മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് കമ്മി​ഷൻ ആരോ​ഗ്യവ​കുപ്പ് ഡയ​റ​ക്ട​റിൽ നിന്ന് റിപ്പോർട്ട് വാങ്ങി​യി​രു​ന്നു. മനു​ഷ്യാവ​കാശ പ്രവർത്ത​ക​നാ​യ​ രാഗം റഹിം നൽകിയ പരാ​തി​യി​ലാണ് നട​പ​ടി.